ഗര്‍ഭംധരിപ്പിക്കാന്‍ 13 ലക്ഷം; ജോലി തട്ടിപ്പിന് ഇരയായത് നിരവധിപേര്‍, 8 പേര്‍ പിടിയില്‍

പട്ന: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് മുന്‍പും കേട്ടിട്ടുണ്ടെങ്കിലും ബീഹാറിലെ നവാഡയില്‍ വ്യത്യസ്തമായ തൊഴില്‍ തട്ടിപ്പിനാണ് നിരവധിപേര്‍ ഇരയായത്. ഭര്‍ത്താവില്‍ നിന്നോ ജിവിത പങ്കാളിയില്‍ നിന്നോ ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത സ്ത്രീകളെ ശാരീരിക ബന്ധത്തിലൂടെ ഗര്‍ഭം ധരിപ്പിക്കുന്നതാണ് ജോലി. 13 ലക്ഷം രൂപയാണ് പ്രതിഫലം. ശാരീരിക ബന്ധത്തിന് ശേഷം ഗര്‍ഭം ധരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല, അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനമായി ലഭിക്കും.

ഓണ്‍ലൈന്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ പോലീസ് കഴിഞ്ഞ ദിവസം നവാഡ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. രജിസ്ട്രേഷന്‍ ഫീസായി 799 രൂപയാണ് ഇവര്‍ വാങ്ങുന്നത്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിരവധി സ്ത്രീകളുടെ ഫോട്ടോ അയച്ചുകൊടുക്കും. ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാമെന്നാണ് വാഗ്ദാനം. ഇത്തരത്തില്‍ സ്ത്രീകളെ തിരഞ്ഞെടുത്താല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റായി നിശ്ചിത തുക അടയ്ക്കാന്‍ ആവശ്യപ്പെടും. തിരഞ്ഞെടുത്ത സ്ത്രീയുടെ ഭംഗിക്കനുസരിച്ച് 5000 രൂപ മുതല്‍ 20000 രൂപ വരെയാണ് ഡിപ്പോസിറ്റ് അടയ്ക്കേണ്ടത്. തുക അടച്ചു കഴിഞ്ഞാല്‍ പിന്നെ സംഘത്തില്‍ നിന്ന് വിവരമൊന്നും ഉണ്ടാകില്ല. ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ നമ്പര്‍ ലഭ്യമല്ലെന്ന സന്ദേശം ലഭിക്കും. വാട്സാപ്പ് വഴിയാണ് ഇവര്‍ ഇരകളെ ബന്ധപ്പെടുന്നത്.

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്‌ ഏജന്‍സി’ എന്ന പേരിലുള്ള സംഘത്തില്‍പ്പെട്ട എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനിയായ മുന്ന കുമാര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരുടെ കൈയ്യില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണും രണ്ട് പ്രിന്‍ററുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top