കര്‍ഷക ആത്മഹത്യകള്‍ 42; ധനസഹായമായി നല്‍കിയത് 44 ലക്ഷം; നിയമസഭയില്‍ കണക്ക് നല്‍കി കൃഷിമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 42 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷി മന്ത്രി പി.പ്രസാദ്. 2019 ല്‍ മാത്രം 13 പേര്‍ ജീവനൊടുക്കിയതായി മന്ത്രി നിയമസഭയെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായമായി 44 ലക്ഷം രൂപ റവന്യൂ വകുപ്പ് അനുവദിച്ചു. കോണ്‍ഗ്രസ് അംഗം ടി. സിദ്ദിഖിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കര്‍ഷക ആത്മഹത്യയായി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആശ്രിതര്‍ക്ക് ധനസഹായവും, വായ്പ ഭീഷണി നേരിടുന്നവരോട് ഉദാരമായ നിലപാട് സ്വീകരിക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം
2016 -1, 2017 -1, 2018 -6, 2019 -13, 2020 -4, 2021 -3, 2022 -3, 2023 -9, 2024 -2

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here