വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതിയും മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി.കെ.രമേശൻ, മൂന്നും നാലും പ്രതികളായ കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരാണ് നോട്ടീസ് നൽകിയതിനെ തുടർന്ന് ഹാജരായത്. മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ പ്രതികൾക്ക് അറസ്റ്റ് നോട്ടീസ് നൽകി വിട്ടയച്ചു.

രണ്ടാം പ്രതിയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.എം.ഷഹന ഇതുവരെ ഹാജരായിട്ടില്ല. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം രണ്ടു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയിൽ നീതി തേടി ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ 104 ദിവസമാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആരോഗ്യ വകുപ്പിന്റെ നടപടികളിൽ അതൃപ്തിയുണ്ടെങ്കിലും പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് അനുകൂല തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top