അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ്; ഇന്ത്യക്ക് 257 റണ്‍സ് വിജയലക്ഷ്യം
January 6, 2024 7:04 PM

ദക്ഷിണാഫ്രിക്ക: അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 257 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയുടെ മുഷീര്‍ ഖാന്‍ 5 വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ്. പരമ്പരയിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. ബുധാനാഴ്ചയാണ് ഫൈനൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here