ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി; വമ്പന്‍ പ്രഖ്യാപനം നടത്തി നിര്‍മല സീതാരാമന്‍

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസം. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വികസനത്തിന് ശക്തിപകരുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അത് പരിഗണിച്ച് മധ്യവര്‍ഗത്തിന് നികുതി ഭാരം കുറയ്ക്കാനുള്ള നടിപടികള്‍ ഉണ്ടാകും എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്.

ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി. മാസം ഒരു ലക്ഷം ശമ്പളം വാങ്ങുന്നവര്‍ പോലും ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാകും. വലിയ കൈയ്യടിയോടെയാണ് പ്രഖ്യാപനം സ്വീകരിച്ചത്. മോദി മോദി വിളികളോടെ ഭരണപക്ഷം പ്രഖ്യാപനം ആഘോഷിച്ചു. അഞ്ചു ലക്ഷം രൂപയുടെ പരിധി ഉയർത്താലാണ് ഉണ്ടായിരിക്കുന്നത്.

പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരും. നികുതിദായകവര്‍ക്ക് സൗകര്യമാകുന്ന നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top