ആദായനികുതി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ കോണ്‍ഗ്രസ് ധര്‍ണ; 1823 കോടി അടക്കണമെന്നുള്ള നോട്ടീസ് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയെന്ന് ഹസന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള ആദായനികുതി വകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി കെപിസിസി. 1823 കോടി രൂപ ഉടനെ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടീസ് അയച്ചത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള മോദി സര്‍ക്കാരിന്റെ പൈശാചിക നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.
ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്ന് 135 കോടി രൂപ ഇതിനോടകം ബലമായി പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഏകാധിപത്യ രാജ്യങ്ങളില്‍പോലും ഇത്തരം നടപടികള്‍ കേട്ടുകേൾവി മാത്രമാണെന്നും ഹസന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here