കോൺഗ്രസിന് ആദായ നികുതി വകുപ്പിന്റെ രണ്ട് നോട്ടീസുകൾ കൂടി ; ടാക്സ് ടെററിസമെന്ന് ജയറാം രമേശ്;  പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ മോദി ശ്രമിക്കുന്നു

ഡൽഹി : കോൺഗ്രസിനെതിരായ നീക്കം തുടർന്ന് ആദായനികുതി  വകുപ്പ്. ഇന്ന് രണ്ട് നോട്ടീസുകൾ കൂടി പ്രതിപക്ഷത്തെ പ്രധാന രാഷ്ട്രീയ പാർട്ടിക്ക് ആദായ നികുതി വകുപ്പ് നൽകി. 2020 – 21, 2021 – 22 വർഷങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടീസുകൾ നൽകിയിരിക്കുന്നത്. നേരത്തെ നൽകിയ 1800 കോടി രൂപയുടെ നോട്ടീസ്  കൂടാതെയാണ് പുതിയ രണ്ട് നോട്ടീസുകൾ കൂടി അയച്ചിരിക്കുന്നത്.

രാജ്യത്ത് ടാക്സ് ടെററിസമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികളെ തളർത്താനാണ് മോദിയുടെ  ശ്രമം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം  പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാറിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ തന്നെ തീർപ്പായ വിഷയങ്ങളിലാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും ഭയന്നാണ് മോദി ഇത്തരം നടപടികളുമായി  മുന്നോട്ടുപോകുന്നതെന്നും ശിവകുമാർ ആരോപിച്ചു.

ആദായ നികുതി വകുപ്പിന്റെ നോട്ടീസുകളെ ചോദ്യംചെയ്ത കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഹർജി കോടതി തള്ളി. ഇതിനു പിന്നാലെയാണ് നിരന്തരം ആദായ നികുതി വകുപ്പ് നോട്ടീസുകൾ അയക്കുന്നത്. ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനടക്കം പണം കണ്ടെത്താൻ കോൺഗ്രസ് ബുദ്ധിമുട്ടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top