5 കോടി നിക്ഷേപമുള്ള സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്; നികുതി റിട്ടേണില്‍ അക്കൗണ്ട്‌ മറച്ചുവെച്ചു

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. 5 കോടി 10 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. 1998ല്‍ തുടങ്ങിയ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്ന് ഏപ്രില്‍ 2ന് ഒരു കോടി രൂപ പിന്‍വലിച്ചതടക്കമുള്ള വിവരം ഇഡി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അക്കൗണ്ട്‌ ഇടപാടുകള്‍ അടക്കം മരവിപ്പിച്ചുകൊണ്ടുള്ള ആദായനികുതി വകുപ്പിന്റെ നടപടി. സാമ്പത്തിക സ്രോതസുകള്‍ വ്യക്തമാക്കാന്‍ ആദായനികുതി വകുപ്പ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു.

സിപിഎം ആദായനികുതിക്ക് സമര്‍പ്പിച്ച രേഖകളില്‍ ഒന്നും 98മുതല്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറന്നുപോയതായിരിക്കാം എന്നായിരുന്നു ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മറുപടി. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എൻ​ഫോ​ഴ്‌​സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേറ്റ് (ഇഡി) സിപിഎം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​വ​ർ​ഗീ​സി​നെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട്‌ മരവിപ്പിച്ചത്. ജില്ലാ സെക്രട്ടറിക്കാണ് അക്കൗണ്ട്‌ കൈകാര്യം ചെയ്യാനുള്ള അവകാശം ഉള്ളത്.

അതേസമയം അക്കൗണ്ടുമായി ബന്ധപ്പെട്ട പാന്‍ അടക്കമുള്ള രേഖകള്‍ സിപിഎം നല്‍കിയിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രേഖകള്‍ നല്‍കാനായി പലവട്ടം സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും തയ്യാറായിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top