നടന്‍ സൗബിന്‍ ഷാഹിര്‍ കുടുക്കില്‍; ‘മഞ്ഞുമ്മല്‍ ബോയ്സ്’ല്‍ 60 കോടിയുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തല്‍; ഐടി റെയ്ഡ് തുടരുന്നു

നികുതിവെട്ടിപ്പില്‍ സിനിമാതാരം കുടുക്കില്‍. സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് അറുപത് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. സൗബിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാന കണക്ക് കാണിച്ച് നിര്‍മാതാക്കള്‍ നികുതി ഒടുക്കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പറവ ഫിലിംസ് അടക്കമുള്ള സ്ഥാപനങ്ങളില്‍ ഐടി വിഭാഗം റെയ്ഡ് നടത്തുന്നത്.

Also Read: സൗബിനെ ഇഡി ചോദ്യം ചെയ്തു; വീണ്ടും വിളിപ്പിക്കുമെന്ന് വിവരം; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാണ തര്‍ക്കത്തില്‍ പറവ ഫിലിംസിന് കുരുക്ക് മുറുകുന്നു

സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസും ഡ്രീം ബിഗ്‌ വിതരണ സ്ഥാപനം ഇത് രണ്ടുമാണ് ഐടി വകുപ്പിന്റെ റഡാറില്‍ ഉള്ളത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധമുള്ളത് ഈ സ്ഥാപനങ്ങള്‍ക്കാണ്. ഇന്‍കം ടാക്സ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Also Read: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പോലീസ്; ഏഴുകോടി മുടക്കിയ പരാതിക്കാരന് ഒന്നും തിരിച്ചുനൽകിയില്ല; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കള്ളപ്പണം വെളിപ്പിച്ചതിന്റെ പേരില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്ക് എതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡും വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top