കോണ്‍ഗ്രസിന് പിന്നാലെ ഇടതുപാർട്ടികൾക്കും ആദായനികുതി നോട്ടീസ്; സിപിഐ 11 കോടി രൂപയും, സിപിഎം 15 കോടിയും പിഴ അടയ്ക്കണം

ഡല്‍ഹി: 11 കോടി രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ആദയനികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചു എന്ന കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സിപിഎമ്മിനും 15കോടി രൂപ പിഴ അടയ്ക്കാൻ ആദായനികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. ഇതിനുപുറമെ തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിൽ 11 നോട്ടീസുകളാണ് ആദായനികുതി വകുപ്പ് സാകേത് ഗോഖലെക്ക് അയച്ചത്. പ്രതിപക്ഷ പാർട്ടികളെ പ്രതിസന്ധിയിലാക്കാൻ കേന്ദ്രസർക്കാർ മനപ്പൂർവം ശ്രമിക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്.
നേരത്തെ, കോണ്‍ഗ്രസ് 1700 കോടി രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ അക്കൗണ്ടിലുണ്ടായിരുന്ന 115 കോടി രൂപയും എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനും പാപ്പരാക്കാനുമുള്ള ബിജെപിയുടെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന് കെ.സി.വേണുഗോപാൽ നേരത്തെ ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here