സിഎംആര്‍എല്‍ 103 കോടിയുടെ ക്രമക്കേട് നടത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്; ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചു; ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് കോടികളുടെ ക്രമക്കേട് നടത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആര്‍ഒസി). 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2012 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് വ്യാജ ചെലവുകള്‍ കാണിച്ച് ക്രമക്കേട് നടത്തിയിരിക്കുന്നത്.

കമ്പനിയ്‌ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്ലിന്റെ ഹര്‍ജിയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ആര്‍ഒസിയുടെ കണ്ടെത്തല്‍ സൂചിപ്പിച്ചിരിക്കുന്നത്. ചെളി നീക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളിലായാണ് ഇത്രയും വലിയ തുക കാണിച്ചിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്നത് പ്രാഥമികാന്വേഷണം മാത്രമാണെന്നും ഇത് പൂര്‍ത്തിയാല്‍ മാത്രമേ പ്രോസിക്യൂഷന്‍ നടപടികളില്‍ വ്യക്തതവരികയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയ്ക്ക് പണം നല്‍കിയെന്ന ആരോപണത്തിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത്. ഇത് മാസപ്പടിയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top