വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; പുതുക്കിയ വില 1842 രൂപ
November 1, 2023 9:57 AM

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 102 രൂപയാണ് വർധിച്ചത്. 1842 രൂപയാണ് പുതുക്കിയ വില.
വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. ഗാർഹിക ആവശ്യത്തിനുള്ളവയുടെ വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിലാണ് സിലിണ്ടറിന്റെ വില കൂട്ടിയതെന്നാണ് കണക്കാക്കുന്നത്. വില വർധന ഹോട്ടൽ മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here