സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ വിശദമായ ചര്‍ച്ച; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടുന്ന അക്രമങ്ങല്‍ വര്‍ദ്ധിക്കുന്നത് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിച്ചു. പ്രതിപക്ഷത്ത് നിന്നും രനമേശ് ചെന്നിത്തലയാണ് നോട്ടീസ് നല്‍കിയത്. താമരശേരിയില്‍ പത്താം ക്ലാസുകാരനെ അതേപ്രയത്തിലുളഅള കുട്ടുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഉന്നയിച്ചത്.
സംസ്ഥാനത്ത് മടക്കുന്ന അക്രമങ്ങളില്‍ ലഹരി ഉപയോഗം നോട്ടീസില്‍ പ്രതിപക്ഷം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലഹരി, മദ്യം, സിനിമ, വെബ് സീരീസ് എനിങ്ങനെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതു സമൂഹത്തില്‍ ചര്‍ച്ചക്ക് കൈമാറണം. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ചര്‍ച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചര്‍ച്ചക്ക് തയ്യാറായ സര്‍ക്കാരിനെ സ്പീക്കര്‍ അഭിനന്ദിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here