സാമൂഹിക നീതിയാണ് പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി; രാജ്യം മുന്നേറുന്നത് ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിച്ച്

രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. സാമൂഹിക നീതിയാണ് മോദി സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തെ ഓർമിപ്പിച്ച രാഷ്ട്രപതി ഇത് സ്വാതന്ത്ര്യസമര പോരാളികൾക്ക് ആദരമർപ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. “എസ്‌സി-എസ്ടി, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ മോദി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. നാരീശക്തി’ വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷനും മറ്റ് അവശ്യസാധനങ്ങളും നൽകി. രാജ്യത്ത് ഒരു കോടിയോളം വരുന്ന യുവാക്കൾക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പദ്ധതികൾ കൊണ്ടുവന്നു.”

“രാജ്യം ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറുകയാണ്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയത് കർഷകരാണ്. ജൂലൈ മുതൽ ഭാരതീയ ന്യായ സംഹിത സ്വീകരിച്ചതോടെ കൊളോണിയൽ കാലഘട്ടത്തിൻ്റെ ഒരു അവശിഷ്ടം കൂടി നീക്കം ചെയ്തു. ശിക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തില്‍ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ബഹുമാനസൂചകമാണ്.” 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top