പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലി സ്ഥാനാർത്ഥി; കോൺഗ്രസ് വിമതൻ്റെ നടപടി സോഷ്യൽ മീഡിയയിൽ വൈറൽ

പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തിൽ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ (എസ്‌ഡിഎം) തല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

പോലീസും അധികൃതരും ഇയാളെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. എസ്ഡിഎം മൂന്ന് വോട്ടർമാരോട് രഹസ്യമായി ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദേശിച്ചതായി മീണ ആരോപിച്ചു. ഇവിഎമ്മിൽ തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നം അവ്യക്തമാണ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ഇതിന് വോട്ടുകൾ കൊണ്ട് മറുപടി നൽകാൻ സംഭവ ശേഷം ജനങ്ങളോട് ആവശ്യപ്പെട്ടു.

സംരവത പോളിംഗ് സ്റ്റേഷനിലാണ് സംഭവം. മീണ പോളിംഗ് ബൂത്തിലേക്ക് നടക്കുന്നതു മുതൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഡിഎം അമിത് ചൗധരിയെ തല്ലുന്നതു വരെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നൽകാത്തതിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മീണ മത്സരിക്കുന്നത്. നാമനിർദേശ പത്രിക നൽകിയതിനെ തുടർന്ന് കോൺഗ്രസ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top