റിപ്പബ്ലിക്ദിനം ആഘോഷിച്ച് രാജ്യം; സ്ത്രീശക്തി വിളിച്ചോതി പരേഡ് നയിക്കുന്നത് വനിതകള്‍

ഡല്‍ഹി: 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ച് രാജ്യം. ഇന്ത്യയുടെ സൈനികശക്തിയുടെ പ്രതീകമായ 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിലാണ് അരങ്ങേറുന്നത്. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക്ദിനത്തില്‍ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും.

ഡല്‍ഹി രണ്ടുദിവസമായി കനത്ത സുരക്ഷാവലയത്തിലാണ്. 8000 സുരക്ഷാ ഉദ്യോഗസ്ഥരാണ് നഗരത്തിലുള്ളത്. വീരമൃത്യുവരിച്ച സൈനികര്‍ക്ക് യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് റിപ്പബ്ലിക്ദിന പരിപാടികള്‍ക്ക് തുടക്കമാകുക.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കുതിരകളെ പൂട്ടിയെ പരമ്പരാഗത ബഗ്ഗിയില്‍ കര്‍ത്തവ്യപഥിലെത്തും. 40 വര്‍ഷത്തിനുശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയില്‍ രാഷ്ട്രപതി പരേഡിനെത്തുന്നത്. കര്‍ത്തവ്യപഥില്‍ വ്യോമസേന പുഷ്പവൃഷ്ടി നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top