മോദിക്ക് പ്രശംസ, ഇന്ത്യക്ക് വിമര്‍ശനം; പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് എത്തുന്നുവെന്ന് പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യയേയും നരേന്ദ്ര മോദിയേയും ഉപയോഗിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് എത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. മിഷിഗണിലെ ഫ്‌ലിന്റില്‍ നടന്ന പ്രചരണ പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയെ വിമര്‍ശിച്ചും നരേന്ദ്ര മോദിയെ ആവോളം പുകഴ്ത്തിയുമാണ് ട്രംപ് സംസാരിച്ചത്. ഇറക്കുമതി തീരുവയുടെ പേരിലാണ് ഇന്ത്യയെ ട്രംപ് വിമര്‍ശിച്ചത്. ഇറുക്കുമതി തീരുവ ദുരുപയോഗം ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ വിമര്‍ശനം. നരേന്ദ്ര മോദിയെ ആവോളം പ്രശംസിക്കുകയും ട്രംപ് ചെയ്തിട്ടുണ്ട്. അതിശയകരമായ മനുഷ്യനാണ് മോദിയെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. വളരെ സൂക്ഷമതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അധികാരത്തിലെത്തിയാല്‍ ഇരു രാജ്യവും തമ്മില്‍ കൂടുതല്‍ വ്യാപാര ബന്ധം ഉണ്ടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഇതിനിടയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ മോദിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്‌തേ ട്രംപ്’ എന്നീ പരിപാടികള്‍ വലിയ ചര്‍ച്ചയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top