295 സീറ്റിലധികം നേടുമെന്ന് ഇന്‍ഡ്യ സഖ്യം; ബിജെപി തകരും; എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 295 സീറ്റുകള്‍ക്ക് മുകളില്‍ ഇന്ഡ്യ സഖ്യം നേടുമെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് ഈ വിലയിരുത്തലില്‍ എത്തിയത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍, ശരത് പവാര്‍, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, തേജ്വസി യാദവ്, സീതാറാം യെച്ചൂരി, എ രാജ, കല്‍പ്പന സോറന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് 295 സീറ്റുകളിലധികം നേടുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടത്. വോട്ടെണ്ണല്‍ ദിനത്തില്‍ ജാഗ്രത വേണമെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികളെല്ലാം ഒരുമിച്ച് മുന്നോട്ടു പോകുമെന്നും ഖര്‍ഗെ പറഞ്ഞു. എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പിന്‍വലിച്ചതായും ഖര്‍ഗെ അറിയിച്ചു.
ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ബിജെപി തകരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. 400 സീറ്റെന്ന ബിജെപിയുടെ ആദ്യ സിനിമ തന്നെ പൊട്ടിയെന്നും ഫലം വരുമ്പോള്‍ ഇന്‍ഡ്യ സഖ്യവും ജനങ്ങളും വിജയിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജ്വസി യാദവും പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here