തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ഇന്‍ഡ്യ മുന്നണി; ഖര്‍ഗെയുടെ വീട്ടില്‍ യോഗം തുടങ്ങി; സ്റ്റാലിനും മമതയും പങ്കെടുക്കുന്നില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ഇന്‍ഡ്യ മുന്നണിയുടെ യോഗം തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് മുന്നണി നേതാക്കളുടെ യോഗം ചേരുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍, ശരത് പവാര്‍, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, തേജ്വസി യാദവ്, സീതാറാം യെച്ചൂരി, എ രാജ, കല്‍പ്പന സോറന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. തമഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യോഗത്തിന് എത്തിയിട്ടില്ല. ടിആര്‍ ബാലുവാണ് ഡിഎംകെയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുക്കുന്നത്. മുന്നണിയുടെ ഭാവി നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തിനിടയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തു വരും. അതിനാല്‍ ഇതും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top