‘ഇന്ത്യ’ ഏകോപനസമിതിയില്‍ സിപിഎം അംഗമാകുമോ? പിബി തീരുമാനത്തിന്നെതിരെ കേരളഘടകത്തില്‍ എതിര്‍പ്പ് ശക്തം
തിരുവനന്തപുരം: പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ ഏകോപന സമിതിയിൽ സിപിഎം ഭാഗമാകുമോ? ‘ഇന്ത്യ’യുടെ മറ്റ് സമിതികളില്‍ അംഗമായിരിക്കെ ഏകോപനസമിതിയില്‍ നിന്ന് മാത്രം വിട്ട് നില്‍ക്കുന്ന സമീപനം ശരിയല്ലെന്ന അഭിപ്രായമാണ് സിപിഎം കേരള ഘടകത്തില്‍ ശക്തമാകുന്നത്. പ്രതിപക്ഷ മുന്നണിയില്‍ സജീവപങ്കാളിത്തം വേണമെന്ന ആവശ്യമാണ് സിപിഎം സംസ്ഥാന സമിതി ചൂണ്ടിക്കാണിക്കുന്നത്. ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ഈ അഭിപ്രായം ചര്‍ച്ചചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.
‘ഇന്ത്യ’ഏകോപന സമിതിയിൽ ചേരേണ്ടതില്ലെന്നു സെപ്റ്റംബർ 16,17 തീയതികളിൽ ചേർന്ന പിബി യോഗമാണ് തീരുമാനിച്ചത്. സിപിഎം ഭരണത്തിലുള്ളത് കേരളത്തില്‍ മാത്രമാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്താല്‍ കേരളത്തില്‍ പറഞ്ഞ് നില്‍ക്കാന്‍ പ്രയാസമാണെന്ന വാദഗതിയെ തുടര്‍ന്നാണ് ഏകോപന സമിതിയിൽ ചേരേണ്ടതില്ലെന്ന തീരുമാനം വന്നത്.
സംസ്ഥാന കമ്മിറ്റിയോഗം ഈ തീരുമാനത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഏകോപന സമിതിയിൽ നിന്നു മാത്രം മാറി നിൽക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here