ട്രംപിനെ കാണാന്‍ പുറപ്പെട്ട് പ്രധാനമന്ത്രി മോദി; അനധികൃത കുടിയേറ്റക്കാരെ ചങ്ങലക്കിട്ടതില്‍ മൗനം

ഫ്രാന്‍, അമേരിക്ക സന്ദര്‍ശനത്തിനായി മോദി യാത്ര തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് വിദേശ സന്ദര്‍ശനത്തിലെ ഹൈലെറ്റ്. ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷ പങ്കുവെച്ച ശേഷമാണ് മോദിയുടെ യാത്ര.

ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു. ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ആദ്യ ഭരണകാലത്ത്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 12,13 തീയതികളിലാണ് മോദി യു.എസ്. സന്ദര്‍ശിക്കുക.

അനധികൃതമായി അമേരിക്കയില്‍ താമസിച്ച ഇന്ത്യാക്കാരെ ചങ്ങലക്കിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചത് സംബന്ധിച്ച് മോദി മൗനം തുടരുകയാണ്. ഇന്ന് പുറപ്പെടുവിച്ച പ്രസ്താവനയിലും ഒരു അക്ഷരം പോലും മോദി ഇതുസംബന്ധിച്ച് പറഞ്ഞില്ല. നേരത്തെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ നടപടിയെ പാര്‍ലമെന്റില്‍ ന്യായീകരിച്ചിരുന്നു. ട്രംപുമായുള്ള ചര്‍ച്ചയില്‍ മോദി ഈ വിഷയം ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top