ഫൈനൽ തടസപ്പെടുത്തി പലസ്തീൻ അനുകൂലി; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വന്‍ സുരക്ഷാവീഴ്ച

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സുരക്ഷാവീഴ്ച. പലസ്തീൻ അനുകൂലി ഗ്രൗണ്ടിലിറങ്ങി വിരാട് കോഹ്‌ലിയെ കെട്ടിപ്പിടിച്ചു.
ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടയിൽ പതിനാലാം ഓവറിലാണ് സംഭവം. സുരക്ഷാവീഴ്ചയില്‍ പ്രതികരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തയാറായില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പലസ്തീൻ പതാകയുമായി യുവാവ് മൈതാനത്തിറങ്ങിയതോടെ അല്പസമയം കളി തടസപ്പെട്ടു. ‘ഫ്രീ പലസ്തീൻ’ ടീ-ഷർട്ട് ധരിച്ചെത്തിയ ആൾ ഗ്രൗണ്ടിലേക്കിറങ്ങി ഓടിച്ചെന്ന് കോഹ്‌ലിയുടെ കെട്ടിപ്പിടിക്കുകയായിരുന്നു. യുവാവിനെ ഗ്രൗണ്ടിൽ നിന്നും മാറ്റിയ ശേഷമാണ് മത്സരം വീണ്ടും ആരംഭിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തടി ഉയരമുള്ള വേലി കടന്നാണ് ഇയാൾ ഔട്ട് ഫീൽഡിലെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here