ഏഷ്യൻ ഗെയിംസ്: മെഡൽ കുതിപ്പിൽ ഇന്ത്യ, അഞ്ചാം ദിനം മൂന്ന് മെഡലുകൾ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ അഞ്ചാം ദിനം ഇന്ത്യയ്ക്ക് മൂന്നു മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണം നേടി. സരബ്‌ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവർ അടങ്ങിയ ടീമാണ് മെഡൽ കരസ്ഥമാക്കിയത്. വുഷുവിൽ 60 കിലോഗ്രാം വിഭാഗത്തിൽ റോഷിബിന വെള്ളി മെഡൽ സ്വന്തമാക്കി. അശ്വാഭ്യാസ ഡ്രസ്സാജ് വ്യക്തിഗതയിനത്തില്‍ അനുഷ് അഗര്‍വല്ല വെങ്കലം നേടി.

ടെന്നീസ് പുരുഷ ഡബിള്‍സില്‍ സാകേത് മൈനെനി – രാംകുമാര്‍ രാമനാഥന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചതോടെ ഈ വിഭാഗത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. നാളെയാണ് അത്ലറ്റിക്സ് മത്സരങ്ങൾ തുടങ്ങുന്നത്. നിലവില്‍ ആറ് സ്വര്‍ണവും എട്ട് വെള്ളിയും 11 വെങ്കലവുമടക്കം 25 മെഡലുകലുമായി പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് ഇന്ത്യ. 160 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top