അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ ഇന്ത്യ; തടഞ്ഞ് ബംഗ്ലദേശ്; അതിര്‍ത്തി പ്രശ്നം പുകയുന്നതിന് പിന്നില്‍…
ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പതനത്തിന് ശേഷം ഇന്ത്യാ-ബംഗ്ലദേശ് ബന്ധങ്ങളില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്. ബംഗ്ലദേശ് വിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്. പ്രക്ഷോഭ സമയത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് എതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് അതിര്‍ത്തി പ്രശ്നവും പുകയുന്നത്.
4,096.7 കിലോമീറ്റർ അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലദേശും പങ്കിടുന്നത്. അതിര്‍ത്തി വേലി കെട്ടി വേര്‍തിരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ബംഗ്ലദേശ് എതിര്‍ക്കുകയാണ്. അതിര്‍ത്തിയില്‍ 3,141 കിലോമീറ്റർ വേലി കെട്ടിയിട്ടുണ്ട്. ഗ്രാമങ്ങളും വീടുകളും നദികളും ഉള്ളതിനാല്‍ ഇവിടെ അതിര്‍ത്തി വേലി സാധ്യമല്ലെന്നും ബംഗ്ലാ താല്പര്യങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നുമാണ് ബംഗ്ലദേശ് വാദം.
അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട് എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെ കഴിഞ്ഞ ദിവസം ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലദേശും വിളിച്ചുവരുത്തിയിരുന്നു. ഇതെല്ലാം ബന്ധം വഷളാക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 150 യാർഡിനുള്ളിൽ വേലി കെട്ടരുതെന്ന് 1975 ലെ കരാറുണ്ട്. താമസക്കാർക്ക് ഫെൻസിങ് അസൗകര്യമുണ്ടാക്കുന്നുവെന്ന് ആരോപണവുമുണ്ട്.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ 60 ശതമാനവും നടക്കുന്നത് ഫെൻസിങ് ഇല്ലാത്തിടത്തും ഗ്രാമങ്ങൾ രാജ്യാന്തര അതിർത്തിയിലുള്ള സ്ഥലങ്ങളിലുമാണ്. അതിനാല്‍ വേലി നിര്‍മാണം ഇന്ത്യ ത്വരിതപ്പെടുത്തുകയാണ്. അതിർത്തിയിൽ മുള്ളുവേലിയുടെ നിർമ്മാണം തടസ്സപ്പെടുത്താൻ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് (ബിജിബി) ആണ് ശ്രമിക്കുന്നത്. ഇന്ത്യൻ ഭാഗത്തുള്ള മാൾഡയിലെ 3 ബ്ലോക്കിൽ അതിർത്തി സുരക്ഷാ സേനയുമായി (ബിഎസ്എഫ്) സഹകരിച്ച് കേന്ദ്ര റോഡ് വർക്ക്സ് ഡിപ്പാർട്ട്മെൻ്റ് ആണ് (എസ്ആർഎഫ്) വേലി കെട്ടുന്നത്. ഇതാണ് ബിജിബി തടസപ്പെടുത്തിയത്. കൂച്ച് ബെഹാർ ജില്ലയിലെ മെഖ്‌ലിഗഞ്ചിലും വേലി കെട്ടുന്നതിനെ ബംഗ്ലദേശ് വീണ്ടും എതിർത്തു. മെഖ്‌ലിഗഞ്ചിലുള്ളവര്‍ ദഹാഗ്രാം-അംഗർപോട്ടയില്‍ അതിര്‍ത്തി വേലി കെട്ടിയപ്പോഴും പ്രശ്നങ്ങള്‍ ഉടലെടുത്തു. കന്നുകാലികള്‍ വിളകള്‍ തിന്നുന്നത് തടയാനാണ് വേലി കെട്ടിയത് എന്നാണ് ഗ്രാമവാസികളുടെ വിശദീകരണം.
നിരവധി ഗ്രാമങ്ങൾ അതിര്‍ത്തിയില്‍ വരുന്നുണ്ട്. ഗ്രാമങ്ങളും വീടുകളും നദികളും അന്താരാഷ്ട്ര അതിർത്തിയിലുണ്ട്. സഞ്ചാരം സുഗമമാക്കാന്‍ ഇവിടെ ഗേറ്റുകളുണ്ട്. ഇത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഴുവൻ അതിർത്തിയുടെ 900 കിലോമീറ്ററിലധികം നദീതീരമാണ്. ഇവിടെ ഫെൻസിംഗ് സാധ്യവുമല്ല. അതുകൊണ്ട് തന്നെ അതിര്‍ത്തി പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here