തകർച്ചയിൽ നിന്നും തറപറ്റിച്ച് ഇന്ത്യ; മുട്ടുകുത്തി ഓസിസ്
ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ബാറ്റിംഗ് ദുഷ്കരമായ ചെപ്പോക്കിൽ തകർച്ചയില്‍നിന്ന് കരകയറിയാണ് ഇന്ത്യ വിജയം പിടിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസിനെ ഇന്ത്യൻ ബോളർമാർ 49.3 ഓവറിൽ 199 റൺസിന് എറിഞ്ഞിടുകയായിരുന്നു.46 നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ട് ഓവറിനിടെ മൂന്നു പ്രധാന വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ ചുക്കാൻ പിടിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 ആം ഓവറിൽ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോഹ്‌ലിയുടേയും കെ.എൽ രാഹുലിന്റേയും പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോഹ്‌ലി 116 പന്തിൽനിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽനിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. ഓസിസിനായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റുകളും വീഴ്ത്തി.
സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് ഓൾ ഔട്ട്. ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here