ബംഗ്ലാദേശ് എന്തിനുള്ള ഒരുക്കത്തില്‍; അതിര്‍ത്തിയില്‍ വിന്യസിച്ചത് തുര്‍ക്കി ഡ്രോണുകള്‍; അതിജാഗ്രതയില്‍ ഇന്ത്യ

ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്ത് ബംഗ്ലാദേശ് ഡ്രോണുകള്‍ വിന്യസിച്ചത് ഇന്ത്യ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു. പശ്ചിമ ബംഗാളിന് സമീപം തുർക്കി നിർമ്മിത ബെരക്തര്‍ ടിബി2 ഡ്രോണുകൾ ആണ് വിന്യസിച്ചത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിന്‍റെ പതനത്തിന് ശേഷം അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കെ ഇന്ത്യ അതിജാഗ്രതയിലാണ്. അപ്പോഴാണ്‌ പൊടുന്നനെയുള്ള ബംഗ്ലാദേശ് നീക്കം.

രഹസ്യാന്വേഷണ നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ ഡ്രോണുകള്‍. പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് അയച്ചതെന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ വാദം ഇന്ത്യ തള്ളിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ കാലത്ത് അടിച്ചമര്‍ത്തപ്പെട്ട തീവ്രാവാദ സംഘടനകള്‍ മുഹമ്മദ്‌ യൂനുസിന്റെ സര്‍ക്കാരിന്റെ കീഴില്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. പലവിധ കള്ളക്കടത്തുകള്‍ നടത്തുന്ന ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ശ്രമിക്കുന്നുണ്ട്.

ഈ വര്‍ഷം തുടക്കമാണ് തുര്‍ക്കി ഡ്രോണുകൾ ബംഗ്ലാദേശ് വാങ്ങിയത്. 12 എണ്ണത്തില്‍ ആറ് എണ്ണം പ്രവര്‍ത്തനക്ഷമമാണ്. നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാനാണ് ഇന്ത്യന്‍ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top