ട്രംപ് ഇന്ത്യയെ കുഴിയില്‍ ചാടിക്കുമോ; അധികാരത്തില്‍ എത്തിയാല്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തുമെന്ന് പ്രഖ്യാപനം

അമേരിക്കൻ മുന്‍ പ്രസിഡനറും ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യക്ക് വന്‍ തിരിച്ചടി നല്‍കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഉത്പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത് ഇന്ത്യ ആണ്. എന്നാല്‍ ഇന്ത്യ അത് പുഞ്ചിരിയോടെയാണ് ചെയ്യുന്നത്. താന്‍ അധികാരത്തിലെത്തിയാല്‍ തിരിച്ചും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡെട്രോയിറ്റിലെ പ്രസംഗത്തിലാണ് ട്രംപിന്‍റെ പരാമര്‍ശം. ഇന്ത്യയെ തള്ളാതെ അതേസമയം മോദിയെ പ്രശംസിച്ചായിരുന്നു ട്രംപിന്റെ പ്രസംഗം.

“നികുതി ചുമത്തല്‍ കുത്തനെ കൂട്ടി അമേരിക്കയെ സാമ്പത്തിക ശക്തിയാക്കും. ഇറക്കുമതി ഉത്പ്പന്നങ്ങള്‍ക്ക് ചൈനയുടെ നികുതി 200 ശതമാനമാണ്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണ്.” – ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ പ്രസിഡന്റാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. നികുതി ചുമത്തിയാല്‍ അമേരിക്കന്‍ വരുമാനം കുത്തനെ കൂടുമെന്നതിനാല്‍ ഈ തീരുമാനം അവിടെ പൊതുവേ സ്വാഗതം ചെയ്യപ്പെടാനാണ് സാധ്യത. ഇനി കമല ഹാരിസ് ആണ് പ്രസിഡന്റ്റ് ആകുന്നതെങ്കില്‍ അവരും ഇതേവഴി സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യന്‍ വ്യവസായികളെ സംബന്ധിച്ച് ശുഭസൂചകമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top