കത്തിക്ക് മൂർച്ചയേറ്റി ഇന്ത്യാ പാർട്ടികൾ!! കോൺഗ്രസിനും ആപ്പിനും മുന്നറിയിപ്പുമായി സഖ്യകക്ഷികൾ

ഡൽഹിയിലെ കനത്ത തോൽവി ഇന്ത്യാ സഖ്യത്തെയും കടുത്ത പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. സഖ്യത്തിൽ ഉൾപ്പെട്ട കോൺഗ്രസും ആംആദ്മിയും പപരസ്പരം പോരടിച്ചതാണ് ബിജെപി ഭരണം പിടിക്കാൻ കാരണമെന്ന് ശിവസേനാ എംപി സഞ്ജയ് റാവുത്ത് തുറന്നടിച്ചു. സമാന അഭിപ്രായം തൃണമൂൽ കോൺഗ്രസും പ്രകടിപ്പിച്ചു.

ഹരിയാനയിലെ കനത്ത തോൽവിക്ക് പിന്നാലെ തന്നെ ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ തമ്മിൽ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ ഡൽഹിയെ അഭിമാന പ്രശ്നമായി കണ്ട കോൺഗ്രസും ആംആദ്മിയും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. എന്ന് മാത്രമല്ല പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇനിയൊരിക്കലും ഒത്തുപോകാൻ കഴിയില്ല എന്ന നില വരെയെത്തി.

ഇരുകക്ഷികളും ഒന്നിച്ചുനിന്നാൽ ബിജെപിയെ തറപറ്റിക്കാമായിരുന്നു എന്ന് വോട്ടുനില നോക്കിയാൽ മനസിലാകുമെന്ന് ശിവസേനാ നേതാവ് ചൂണ്ടിക്കാട്ടി. ഇനി വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിലും ഇതേ പ്രശ്നം ആവർത്തിക്കാൻ സാധ്യതയുണ്ട്. സഖ്യത്തിന് കോൺഗ്രസിന് താൽപര്യം ഉണ്ടെങ്കിലും ആർജെഡി എത്ര വഴങ്ങുമെന്ന് കണ്ടറിയണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top