ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു; വോട്ടെണ്ണൽ സമയത്ത് ജാഗ്രത കാണിക്കണം; സുതാര്യത വേണം; പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണണം

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഒരു ദിവസം അവശേഷിക്കെ ഇന്ത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. വോട്ടെണ്ണലിൽ സുതാര്യത വേണമെന്നാണ് കമ്മിഷനോട് ആവശ്യപ്പെട്ടത്. അതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. ഇത് മൂന്നാം തവണയാണ് സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുന്നത്.
പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. വോട്ട് എണ്ണുന്ന സമയത്ത് ജാഗ്രത കമ്മിഷന്‍ ജാഗ്രത കാണിക്കണം എന്ന് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നടപടികൾ ചിത്രീകരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യമുന്നയിച്ചു.
അഭിഷേക് മനു സിംഗ്‌വി, സൽമാൻ ഖുർഷിദ്, ഡി.രാജ, ടി.ആര്‍.ബാലു, രാം ഗോപാൽ യാദവ്, സഞ്ജയ് യാദവ്, സൽമാൻ ഖുർഷിദ്, സീതാറാം യെച്ചൂരി എന്നിവരടങ്ങിയ നേതൃസംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here