ഇന്ത്യയെ പിണക്കിയ ട്രൂഡോയ്ക്ക് എട്ടിൻ്റെ പണി; കാനഡയിൽ രാഷ്ട്രീയ പ്രതിസന്ധി

ഇന്ത്യയുമായി വർദ്ധിച്ചുവരുന്ന നയതന്ത്ര സംഘർഷങ്ങൾക്കിടിയിൽ രാഷ്ട്രീയ പ്രതിസന്ധിയിലായി കനേഡിയൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സ്വന്തം പാർട്ടിയിൽ നിന്നുള്ള എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടു. ഒക്ടോബർ 28ന് മുമ്പ് രാജി വയ്ക്കണമെന്നാണ് ലിബറൽ പാർട്ടി എംപിമാരുടെ ആവശ്യം. ഇതിനായി എംപിമാർ യോഗം ചേർന്നതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ALSO READ: ‘ഇന്ത്യക്കാർ കാനഡ വിടണം’; വംശീയാധിക്ഷേപങ്ങളും അതിക്രമങ്ങളും പെരുകുന്നതിന്‍റെ തെളിവുകളുമായി തമിഴ് വംശജന്‍

പദവി ഒഴിയാൻ ട്രൂഡോയോട് ആവശ്യപ്പെടാനുള്ള കത്തിൽ24 എംപിമാർ ഒപ്പുവച്ചതായിട്ടാണ് സൂചനകൾ. ബ്രിട്ടീഷ് കൊളംബിയ എംപി പാട്രിക് വെയ്‌ലർ യോഗത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ ട്രൂഡോ മത്സരിക്കേണ്ടെന്നും വിമത എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ യോഗത്തിൽ പങ്കെടുത്ത മറ്റ് ജനപ്രതിനിധികൾ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതായും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചു വിളിച്ചു; ആറ് കാനഡ ഉദ്യോഗസ്ഥരെ പുറത്താക്കി; കടുത്ത നടപടിയുമായി ഇന്ത്യ

ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വിമത ലിബറൽ എംപിമാരുടെ വിമർശനങ്ങളെ ഉൾക്കൊള്ളുകയും ട്രൂഡോയോട് നേരിട്ട് ആശങ്കകൾ അറിയിച്ചതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കെതിരായി ട്രൂഡോ സ്വീകരിച്ച പരസ്യനിലപാടുകളാണ് വിമത എംപിമാരെ ചൊടുപ്പിച്ചതെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇന്ത്യക്കെതിരെയുള്ള നീക്കങ്ങൾ എന്ന് നേരത്തെ പ്രധാനമന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുയരുന്നത്.

ALSO READ: കാനഡ പക വീട്ടുന്നുവോ? ഇന്ത്യക്കാരുടെ പണി പാളുന്ന പ്രഖ്യാപനവുമായി ജസ്റ്റിൻ ട്രൂഡോ

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ കഴിഞ്ഞ വർഷം കനേഡിയൻ പാർലമെൻ്റിൽ ആരോപിച്ചിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഗുരുതരമായ രീതിയിൽ വഷളായിരുന്നു. ട്രൂഡോയുടെ ആരോപണങ്ങളെല്ലാം ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യ നിഷേധിച്ചിരുന്നു. കാനഡ ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് രാജ്യത്ത് ഇടം നൽകുന്നുവെന്നും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ശക്തമായതോടെ ഈ മാസം കാനഡയിൽ നിന്നും ഹൈക്കമ്മിഷണർ ഉൾപ്പെടെ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പിൻവലിച്ചിരുന്നു. ഇന്ത്യയിലെ കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു.

ALSO READ: കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; പുറത്താക്കപ്പെടല്‍ ഭീഷണി തുടരുന്നു

കഴിഞ്ഞ വർഷം ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ്ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. 2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഇയാൾ. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ഹൈക്കമ്മിഷണറുടേയും മറ്റ് നയതന്ത്രജ്ഞരുടേയും അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് കാനഡയുടെ ആരോപണം. എന്നാൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ്മ പറഞ്ഞിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കാനഡ പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തി ഇന്ത്യ; നിജ്ജാര്‍ വധത്തെ തുടര്‍ന്നുള്ള അസ്വാരസ്യം മൂർച്ഛിക്കുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top