ഇന്ത്യ – ചൈന വീണ്ടും ഭായ് – ഭായ്? ആ കൂടിക്കാഴ്ച ഉടൻ; അരങ്ങൊരുക്കിയത് റഷ്യ

ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി.  ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളിലെ പ്രശ്ന പരിഹാരവും ചർച്ചയിൽ വിഷയമാകും.

2020ലെ  ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇരു നേതാക്കളും തമ്മിൽ ഒരു ഔദ്യോഗിക കൂടിക്കാഴ്ച മാത്രമേ നടന്നിട്ടുള്ളൂ. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു അത്. പിന്നീട് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഒരു ചെറിയ സമയത്തേക്ക് അനൗപചാരിക കണ്ടുമുട്ടലും നടന്നിട്ടുണ്ട്.

അതിർത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതിന് ശേഷമുള്ള കൂടിക്കാഴ്ചക്ക് വളരെയധികം പ്രധാന്യമാണുള്ളത്. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യത്തിനു തൃപ്തികരമായ രീതിയിലുള്ള പട്രോളിങ് സംവിധാനം പുനസ്ഥാപിക്കാൻ ധാരണയായെന്ന സൂചന ഇന്നലെ വിദേശകാര്യ മന്ത്രാലയം നൽകിയിരുന്നു. 2020ന് മുമ്പുളള സ്ഥിതിഗതികകൾ അതിർത്തിയിൽ പുനസ്ഥാപിക്കാനാണ് ധാരണയായിരിക്കുന്നത്.

2020 ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഇന്ത്യ -ചൈന ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുളളഉഭയകക്ഷി ബന്ധത്തിൽ വൻ വിളളൽ ഉണ്ടാക്കിയിരിക്കുന്നു. ഏറ്റുമുട്ടൽ ഇരുപക്ഷത്തിനും ചെറുതല്ലാത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യ നടത്തിയ നീക്കങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയാകുന്നതിന് കാരണമായതെന്നാണ് വിലയിരുത്തൽ.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. ഈ മാസം 22 – 24 വരെ റഷ്യയിലെ കസാനിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രസീൽ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രത്തലവൻമാർ എല്ലാം പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. റഷ്യയിലെത്തിയ പ്രധാനമന്ത്രി. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി ഇന്ന്  കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top