അജിത് ഡോവൽ ബെയ്ജിങ്ങിൽ; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച
ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെയ്ജിങ്ങിൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്തും. നിര്‍ണായക ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഗൽവാൻ താഴ്‌വരയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. തീര്‍പ്പാകാത്ത പ്രശ്നങ്ങള്‍ ഇന്നത്തെ ചര്‍ച്ചയില്‍ ഉന്നയിക്കും.
2020 മെയിലാണ് കിഴക്കൻ ലഡാക്ക് യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക തർക്കം ആരംഭിച്ചത്. ജൂണിലുണ്ടായ സൈനിക ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പിന്നീട് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here