ഏഷ്യൻ ഗെയിംസ്; ആറാം ദിനവും മെഡൽ വേട്ട തുടർന്ന് ഇന്ത്യ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം ഇന്ത്യ മെഡൽവേട്ട തുടരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ പലക്ക്, ഇഷ സിംഗ് , ദിവ്യ തടിഗള്‍ എന്നിവരുടെ സംഘം വെള്ളി മെഡൽ കരസ്ഥമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ പലക്ക് സ്വർണവും, ഇഷ വെള്ളിയും നേടി . പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിൾ ടീം ഇനത്തില്‍ ഐശ്വരി പ്രതാപ് സിംഗ് തോമർ, സ്വപ്നിൽ സുരേഷ് ഖുശാല, അഖിൽ ഷോരൻ എന്നിവരുടെ സംഘം സ്വർണവും, ഇതേ ഇനത്തിന്റെ പുരുഷ വിഭാഗത്തിൽ ഐശ്വരി പ്രതാപ് സിംഗ് വെള്ളിയും സ്വന്തമാക്കി.
ടെന്നീസ് പുരുഷ ഡബിള്‍സില്‍ സാകേത് മൈനേനി– രാംകുമാര്‍ രാമനാഥന്‍
സഖ്യം ഫൈനലിൽ പരാജയപ്പെട്ട് വെള്ളി മെഡൽ നേടി. വനിതാ സ്ക്വാഷ് ടീം വെങ്കലം നേടിയിട്ടുണ്ട്. ഇതോടെ എട്ട് സ്വർണവും,12 വെള്ളിയും, 12 വെങ്കലവുമുൾപ്പെടെ 32 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 177 മെഡലുകളുമായി ആതിഥേയരായ ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാമത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here