നൂറിന്റെ നിറവിൽ ഇന്ത്യ: ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യ. ഗെയിംസ് നാളെ അവസാനിക്കാനിരിക്കെ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡൽ നേടുന്നത്. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇന്ത്യയുടെ പേരിലുള്ളത്.
വനിതാ കബഡി ടീമിൻ്റെ സ്വർണ്ണ നേട്ടത്തോടെയാണ് 100 മെഡൽ എന്ന നേട്ടം കൈവരിച്ചത്. ചൈനീസ് തായ്പേയിയെ ഫൈനലിൽ 26 – 25 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണ്ണം കരസ്ഥമാക്കിയത്. അമ്പെയ്ത്തിൽ ജ്യോതി സുരേഖ വെന്നം, ഓജസ് ഡിയോട്ടലേ എന്നിവർ സ്വർണവും അദിതി സ്വാമി ഒരു വെങ്കലവും നേടി. ഇതോടെ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്ത് സംഘം ഒൻപത് മെഡലുകളാണ് കരസ്ഥമാക്കിയത്.
മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 358 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 70 മെഡലുകളാണ് ഇന്ത്യ നേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here