ഇന്ത്യക്ക് തകർപ്പൻ ജയം; അഫ്ഗാനെ തകർത്തത് 8 വിക്കറ്റിന്

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇന്ന് അഫ്ഗാനെ തകർത്തത്. ഇന്ത്യൻ നായകൻ രോഹിത് ശർമ 84 പന്തിൽ 131 നേടി. വിരാട് കോഹ് ലി ( പുറത്താവാതെ 55) ഇഷാന്ത് കിഷൻ(47) ശ്രേയസ് അയ്യർ ( പുറത്താവാതെ 25) എന്നിവർ തിളങ്ങിയതോടെ ഇന്ത്യൻ വിജയം അനായാസമായി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് നേടിയത്. ഹഷ്മത്തുല്ലാഹ് ഷാഹിദിയും (80), അസ്മതുല്ലാഹ് ഒമർസായി(62) എന്നിവർ അഫ്ഗാൻ നിരയിൽ അർധസെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഹർദിക് പാണ്ഡ്യ രണ്ടും ഷർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
ജയിക്കാൻ 273 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 35 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഫ്ഗാനായി റാഷിദ് ഖാനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. രോഹിത് ശർമയുടെ ഏഴാം ലോകകപ്പ് സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന നേട്ടവും താരം സ്വന്തമാക്കി. ലോകകപ്പിൽ അതിവേഗത്തിൽ 100 റൺസ് തികച്ച താരം എന്ന റെക്കോഡ് മറികടക്കാനും രോഹിതനായി. 63 പന്തിലാണ് താരം 100 കടന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിൻ്റെ (72 പന്തിൽ) റെക്കോഡാണ് ഹിറ്റ്മാൻമറികടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here