ധരംശാലയില്‍ കാലിടറി ഇംഗ്ലണ്ട്; ആദ്യ ദിനം മികച്ച നിലയില്‍ ഇന്ത്യ, കുല്‍ദീപിന് അഞ്ച് വിക്കറ്റ്

ധരംശാല: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വലിയ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 57.4 ഓവറില്‍ 218 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 30 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. യശസ്വി ജയ്സ്വാളാണ് 57 റണ്‍സ് എടുത്ത് പുറത്തായത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് അഞ്ചും രവിചന്ദ്രൻ അശ്വിൻ നാലും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളി 79 റണ്‍സ് എടുത്തു. 108 ബോളിലാണ് ക്രൗളിയുടെ നേട്ടം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എടുത്തെങ്കിലും പിന്നീട് കാലിടറി. 218 റണ്‍സ് ആകുമ്പോഴേക്കും ബാക്കി ഒന്‍പത് വിക്കറ്റ് നഷ്ടമായി.

ഇന്ത്യക്കുവേണ്ടി ദേവ്ദത്ത് പടിക്കല്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. രവിചന്ദ്രന്‍ അശ്വിന്റെ നൂറാം ടെസ്റ്റ്‌ മത്സരമാണിത്‌. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നെണ്ണം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top