സിപിഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയത്; എതിരഭിപ്രായം അവര്‍ക്ക് മാത്രം; താത്പര്യമുണ്ടെങ്കിൽ മാത്രം വന്നാല്‍ മതിയെന്നു സുധാകരന്‍

ന്യൂഡല്‍ഹി: സി പി എമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാകുന്നതിനെ എതിർക്കുന്നത് സിപിഎം കേരള നേതൃത്വമാണ്. ഇന്ത്യ സഖ്യത്തിൽ സിപിഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു പാർട്ടിക്കും പ്രശ്നങ്ങളില്ല.

സിപിഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും. സിപിഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെയാണ്. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. . കേരളത്തിൽ സിപിഎമ്മിനെതിരെയാണ് പ്രധാന പോരാട്ടമെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ വിശാലമായ സഖ്യത്തിൽ സിപിഎം ഉണ്ടാകുമെന്ന് സിപിഎം പിബി അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ ഇന്ന് ദില്ലിയിൽ പറഞ്ഞു.

കോൺഗ്രസുമായി സിപിഎം ഇപ്പോഴും വേദി പങ്കിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സിപിഐ നേതാവ് ബിനോയ്‌ വിശ്വത്തിന്റേത് അദ്ദേഹത്തിന്റെ നിലപാടാണെന്നും പറഞ്ഞിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന തള്ളിയാണ് ബിനോയ് വിശ്വം രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top