ഗൂഗിളിനും ഫേസ്ബുക്കിനും ‘ഇൻഡ്യ’യുടെ കത്ത്; വിദ്വേഷം പടർത്തരുതെന്നും ആവശ്യം
ന്യൂഡൽഹി: ഇന്ത്യയിൽ 2024ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫേസ്ബുക്കിനും ഗൂഗിളിനും വിശാല രാജ്യത്തെ വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി കത്തയച്ചു. സമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെയാണ് മുന്നണിയുടെ കത്ത്. പ്രതിപക്ഷ നേതാക്കളുടെ പോസ്റ്റുകൾ അടിച്ചമർത്തുന്നു. രാജ്യത്ത് സാമൂഹിക സ്പർദ്ധ, വർഗീയത എന്നിവ വളർത്തുന്നതിനു മെറ്റ യും ഉത്തരവാദിയാണ്. ഇന്ത്യയിൽ മെറ്റയുടെ പ്രവർത്തനം നിക്ഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇൻഡ്യ മുന്നണി കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവമായി കാണണമെന്നും മുന്നണി ആവശ്യപ്പെട്ടു.
വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ സമുദായിക സംഘർഷം സൃഷ്ടിക്കാന്‍ ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്സാപ്പ് എന്നിവ കരണമാകുന്നുവെന്ന് പറയുന്നതായും പ്രതിപക്ഷ മുന്നണി ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് വർഗീയ പ്രചാരണം നടത്തുന്നുവെന്നും ഇൻഡ്യ മുന്നണി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here