ഇന്ത്യാ മുന്നണി മെഗാ റാലി ഇന്ന്; മുംബൈ ശിവാജി പാര്‍ക്ക് റാലിയോടെ തിരഞ്ഞെടുപ്പ് പ്രചാരണ തുടക്കമാകും; സ്റ്റാലിനും പവാറും ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ പങ്കെടുക്കും

മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന്റെ ഭാഗമായ ഇന്ത്യാ മുന്നണിയുടെ മെഗാ റാലി ഇന്നു മുംബൈ ശിവാജി പാർക്കിൽ നടക്കും. റാലി ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനവും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവുമാകും. ഇന്നലെ ദാദറിലെ അംബേദ്കർ സ്മൃതി മണ്ഡപത്തിലാണ് ന്യായ് യാത്ര സമാപിച്ചത്. പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുലിനൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിച്ചു.

ഇന്നത്തെ റാലിയില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ പങ്കെടുക്കും.

‘സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14ന് മണിപ്പുരിലെ ഇംഫാലിലാണ് ന്യായ് യാത്ര തുടങ്ങിയത്. 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങൾ യാത്ര പിന്നിട്ടു. പ്രത്യേക വികസന പദ്ധതികള്‍ യാത്രയുടെ ഭാഗമായി രാഹുൽ പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top