ലോക രാജ്യങ്ങൾ ഡൽഹിയിൽ; 18 – ാമത് ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ച് ഇന്ത്യ
ന്യുഡൽഹി: ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന 18 – ാമത് ജി20 ഉച്ചകോടിക്കായി ലോക രാജ്യങ്ങൾ ദില്ലിയിൽ. പ്രഗതി മൈതാനിൽ ആരംഭിച്ച ഉച്ചകോടിയിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ് ഉൾപ്പടെ 21 രാഷ്ട്രനേതാക്കൾ എത്തിച്ചേർന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും വിട്ടു നിൽക്കുന്നത് ചർച്ചയായിരുന്നു. പകരം അവരുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ കൂടി വികസിത രാജ്യങ്ങൾ പരിഗണിക്കണമെന്ന ആഹ്വാനം വേദിയിൽ ഉന്നയിക്കും. യുക്രെയ്ൻ വിഷയം പരിഗണിക്കാതെ കരട് പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. ആഫ്രിക്കൻ യൂണിയനു ജി20 യിൽ സ്ഥിരാംഗത്വം നൽകാനുള്ള തീരുമാനവുമുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് ചർച്ച നടത്തുന്നത്. നവംബർ 30 ന് ഇന്ത്യയുടെ കാലാവധി അവസാനിക്കും. സമാപന സമ്മേളനത്തിൽ അധ്യക്ഷപദവി ബ്രസീലിനു കൈമാറും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here