ലഡാക്കിൽ ഇൻഡ്യ; തോറ്റമ്പി ബിജെപി; ഇന്ത്യയെ ഞെട്ടിച്ച് ഇൻഡ്യ
ശ്രീനഗർ: കാർഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് ഇൻഡ്യ സഖ്യം. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ സഖ്യം ബിജെപിയെ മുട്ടുകുത്തിച്ചത്.
30 അംഗ ലഡാക്ക് കൗൺസിലിലെ 26 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തെത്തിയ 22 സീറ്റുകളിൽ കോൺഗ്രസ് 8 ഇടത്തും നാഷണൽ കോൺഫറൻസ് 11 സീറ്റിലും ബിജെപി രണ്ട് സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
മതേതര പാർട്ടികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും കാർഗിലിൽ വിജയിച്ചു. വിജയം ആത്മവിശ്വാസം പകരുന്നതാണെന്ന് പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി പ്രതികരിച്ചു. ഇൻഡ്യ സഖ്യം രൂപികരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇതെന്നും ലഡാക്കിലെ ജനങ്ങൾ സഖ്യത്തിന് അനുകൂലമായി പ്രതികരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here