വിശപ്പു സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക് , പാക്കിസ്ഥാനും പിന്നിൽ

ന്യൂഡൽഹി: ഇന്ത്യയിൽ ദാരിദ്ര്യം പിടിമുറുക്കുന്നുവെന്ന് ആഗോള വിശപ്പ് സൂചിക റിപ്പോർട്ട്. 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 111-ാം സ്ഥാനത്ത്. 28.7 ആണ് സ്കോർ. പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ.

കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ 107-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ശിശുക്കളിലെ പോഷകാഹാരക്കുറവ് കൂടുതൽ രേഖപ്പെടുത്തിയതും ഇന്ത്യയിലാണ്. 18.7% ആണ് കുറവ്. ശിശുമരണ നിരക്ക് 3.1% ആണ്. 15നും 24നുമിടയിൽ പെൺകുട്ടികളിൽ ശരിയായ പോഷണം ലഭിക്കാത്തവർ 58% ആണ്. 18.7% കുട്ടികൾക്കാണ് പ്രതിനനുസരിച്ചുള്ള ഉയരവും ഭാരവുമില്ലാത്തത്. 2015ന് ശേഷം രാജ്യത്ത് ദാരിദ്യ്രത്തിന്റെ തോത് കുറയാതെ സ്ഥിരമായി നിൽക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്താകെ പോഷകാഹാരക്കുറവുള്ളരുടെ എണ്ണം മുൻ വർഷത്തെ കണക്കനുസരിച്ച് 52.2 കോടിയിൽ നിന്ന് 73.5 കൂടിയായി ഉയർന്നതായും സൂചികയിൽ പറയുന്നു. ദക്ഷിണേഷ്യയും സഹാറയുടെ തെക്ക് ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top