ലഭ്യമാകുന്ന വിമാനങ്ങളില്‍ സിറിയ വിടുക; ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യ

സിറിയയില്‍ ബഷാര്‍ അല്‍ അസദ് സര്‍ക്കാരും വിമതരും തമ്മില്‍ പോരാട്ടം ശക്തമാവുകയാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യാക്കാരോട് രാജ്യം വിടാന്‍ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. എത്രയും വേഗം സിറിയ വിടാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ലഭ്യമാകുന്ന വിമാനങ്ങളില്‍ ഇന്ത്യക്കാര്‍ എത്രയും വേഗം തിരികെയെത്തണം. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ആരും സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. താമസസ്ഥലം സുരക്ഷിതമല്ലെങ്കില്‍ അത്തരം കേന്ദങ്ങളിലേക്ക് മാറം. പുറത്തേക്ക് ഇറങ്ങി യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. അതിനായി +963993385973 എന്ന നമ്പറും ഇന്ത്യന്‍ എംബസി പുറത്തുവിട്ടിട്ടുണ്ട്.

14 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനെതിരെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് തുര്‍ക്കിയുടെ പിന്തുണയോടെയാണ് വിമതര്‍ പോരാട്ടം ശക്തമാക്കിയത്. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ എതിര്‍ക്കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള വിമതര്‍ രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹുംസിനടുത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ സിറിയയില്‍ നിന്നും മാറ്റുന്നത്. നവംബര്‍ 27 മുതല്‍ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേര്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തു എന്നാണ് കണക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top