ഫലപ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം; മോദി മൂന്നാം തവണയും അധികാരത്തിലേക്കോ; ഇന്ത്യ സഖ്യം അത്ഭുതകരമായി തിരിച്ചെത്തുമോ; എങ്ങും ഉദ്വേഗം മാത്രം
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിന് അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ത്യയൊട്ടാകെ ആകാംക്ഷ തിര നീട്ടുകയാണ്. ഒരു പക്ഷെ ഇന്ത്യന്‍ ജനത ഇത്രയേറെ ഉദ്വേഗത്തോടെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം വേറെ കാണില്ല. മോദി മൂന്നാം തവണയും അധികാരത്തിലേക്ക് നടന്നുകയറുമോ? പാളയത്തിലെ പട മറികടന്ന് അത്ഭുതകരമായി ഇന്ത്യ സഖ്യം തിരികെ എത്തുമോ എന്ന ചോദ്യത്തിനും ഉത്തരം കാണേണ്ടതുണ്ട്. എല്ലാം നാളെ ഒരു ദിവസം കൊണ്ട് വ്യക്തമാകും.
വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.
മോദിക്കെതിരെ 25-ലേറെ പ്രതിപക്ഷ പാര്‍ട്ടികളാണ് അണിനിരന്നത്. അജന്‍ഡ നിശ്ചയിക്കുന്നതില്‍ ബിജെപി ഒരു പരിധിവരെ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷത്തിന്റെ പല നരേറ്റീവുകളും വലിയ ചലനമുണ്ടാക്കി. അങ്ങേയറ്റം പ്രതിലോമകരമായ വിദ്വേഷപ്രചാരണങ്ങളും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയായിരുന്നു.
ഫലം വിലയിരുത്താന്‍ ഇന്ത്യ മുന്നണി നേതാക്കള്‍ നാളെ പ്രത്യേകയോഗം ചേരും. ഫലപ്രഖ്യാപനത്തിന് ശേഷം നാളെ വൈകീട്ടോ ബുധനാഴ്ച രാവിലെയോ ആയിരിക്കും ചോദ്യം. ഈ തീരുമാനം ശനിയാഴ്ച എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കേരളത്തില്‍ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. തപാല്‍വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here