ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ദീപിക പദുകോണിന്റെ ഇഷ്ട വിഭവം; എമ ദട്ഷിയെ കുറിച്ച് അറിയാം
ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ റെസിപ്പികളിലൊന്ന് എമ ദട്ഷി. ഈ വിഭവത്തിന്റെ പ്രശസ്തി ബോളിവുഡ് താരം ദീപിക പദുക്കോണുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്റെ ഇഷ്ട വിഭവമാണിതെന്ന് ദീപിക പറഞ്ഞതിനു പിന്നാലെയാണ് എമ ദട്ഷി തയ്യാറാക്കുന്ന വീഡിയോകൾ വൈറലായത്.
മലയാളിയുടെ സ്റ്റൂ ആണ് എമ ദട്ഷി. ചീസാണ് പ്രധാനപ്പെട്ട ചേരുവ. ചോറിനൊപ്പം കഴിക്കാം. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് അറിയാം. ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് ആവശ്യം.
പച്ചമുളകെടുത്ത് നെടുകെ കീറി വേര്‍പെടുത്തി മാറ്റി വയ്ക്കണം. പാനില്‍ എണ്ണ ചൂടാക്കി, ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാളയും പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റിയെടുക്കണം. മാറ്റിവച്ച പച്ചമുളകും ചേര്‍ക്കണം.
നന്നായി വഴറ്റിയ ശേഷം വെള്ളം ചേര്‍ക്കണം. അതിനുശേഷം ഉപ്പും കുരുമുളകു പൊടിയും ഇടണം. വെള്ളം തിളയ്ക്കുമ്പോഴേക്ക് ചീസ് ചേര്‍ക്കാം. ചീസ് കൂടി നന്നായി തിളച്ച് കറിയിലേക്ക് ചേര്‍ന്നുവരുമ്പോള്‍ തീയണയ്ക്കാം. ചൂട് ചോറിനൊപ്പമാണ് ആസ്വാദ്യകരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here