എന്തും സംഭവിക്കാം; ത്രില്ലർ ക്ലൈമാക്‌സിലേക്ക് മൂന്നാം ടെസ്റ്റ്
ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 260 ന് പുറത്താക്കിയ ഓസിസ് രണ്ടാം ഇന്നിംഗ്സ് ഏഴിന് 89 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 54 ഓവർ ബാക്കി നിൽക്കേ 275 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. നിലവിൽ 2.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റൺസ് എന്ന നിലയിലാണ്. നാല് റൺസ് വീതം നേടിയശ്വസി ജയ്സ്വാളും കെഎൽ രാഹുലുമാണ് ക്രീസിൽ. നിലവിൽ മഴ കാരണം കളി നിർത്തിവച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ പാറ്റ് കമ്മിൻസ് 22ഉം അലക്‌സ് കാരി 20ഉം റൺസെടുത്തു. ട്രാവിസ് ഹെഡിൻ്റെ 17 റൺസും വൻ തകർച്ച ഒഴിവാക്കുന്നതിൽ നിർണായകമായ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആകാശ് ദീപിനെ 31 റൺസിൽ ട്രാവിസ് ഹെഡിൻ്റെ പന്തിൽ അലക്സ് കാരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. പാറ്റ് കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ട്രാവിസ് ഹെഡ്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റും നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here