ഇന്ത്യ-നെതർലാൻഡ്‌സ് സന്നാഹമത്സരം ഇന്ന് തിരുവനന്തപുരത്ത്; മഴ വില്ലനായാല്‍ മത്സരം ഒഴിവാക്കും
തിരുവനന്തപുരം: മഴ വില്ലനായില്ലെങ്കില്‍ സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം. ചൊവ്വാഴ്ച മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായാണ് തീരുമാനിച്ചിരുന്നത്. മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ മത്സരം കൂടി ഉപേക്ഷിക്കേണ്ടി വന്നാൽ രണ്ടു പരിശീലന അവസരങ്ങളും ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയാകും.
കഴിഞ്ഞദിവസം വരെ ഭീഷണിയായി തുടർന്നെങ്കിലും തിങ്കളാഴ്ച മഴ മാറിനിന്നതോടെ ചൊവ്വാഴ്ച മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായാണ് തീരുമാനിച്ചിരുന്നത്. മഴ വില്ലനായതോടെ ഒരു പന്തുപോലുമെറിയാതെ മത്സരം ഉപേക്ഷിച്ചു. ചൊവ്വാഴ്ചത്തെ മത്സരം കൂടി ഉപേക്ഷിക്കേണ്ടി വന്നാൽ രണ്ടു പരിശീലന അവസരങ്ങളും ഇന്ത്യക്ക് നഷടമാകുന്ന അവസ്ഥയാകും.
തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പരിശീലനത്തിനിറങ്ങി. തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് മൈതാനത്ത് മൂന്നുമണിക്കൂറോളം പരിശീലനം നടത്തിയ ശേഷമാണ് ഇന്ത്യൻ ടീം മടങ്ങിയത്. മഴ മാറിനിന്നതിനാലാണ് ഇത് സാധ്യമായത്. നായകൻ രോഹിത് ശർമ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ എന്നിവര്‍ പരിശീലനത്തിനെത്തിയില്ല
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here