2025 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടു. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത് എന്നിവ അടക്കം 29 ചിത്രങ്ങളെ കടത്തിവെട്ടിയാണ് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ഓസ്കർ എൻട്രിക്ക് യോഗ്യത നേടിയത്.
വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിതാൻഷി ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് ചിത്രത്തലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ ആമിർ ഖാനാണ്. ഈ വർഷം ആദ്യമാണ് ചിത്രം പുറത്തിറങ്ങിയത്.
5 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ, ബോക്സോഫിസിൽ ചിത്രം 23 കോടിയാണ് നേടിയത്. അവതരണശൈലിയിലെയും പ്രമേയത്തിലെയും വ്യത്യസ്ത കൊണ്ടാണ് ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here