ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ദുബായില്‍; ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഷെഡ്യൂള്‍ തയാര്‍

ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം ദുബായില്‍. ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കി. പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന പുറത്താണ് നടത്തുന്നത്. ദുബായാണ് ഇന്ത്യുടെ മത്സരങ്ങളുടെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി 19-ന് കറാച്ചിയിലാണ് ഉദ്ഘാടനമത്സരം. ആദ്യമത്സരത്തില്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ഇന്ത്യ-പാക് പോരാട്ടം. ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ മാര്‍ച്ച് ഒമ്പതിന് ദുബായില്‍ വെച്ചായിരിക്കും ഫൈനല്‍. ഇന്ത്യ പുറത്തായാല്‍ ലാഹോറിലാകും ഫൈനല്‍ മത്സരം നടക്കുക. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങളാല്‍ ടീമിനെ അയക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിക്കുകയായിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടൂമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ-യില്‍ പാകിസ്താന്‍, ഇന്ത്യ, ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണുളളത്. ഗ്രൂപ്പ് ബി-യില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top