എംപിമാര്‍ക്ക് കോളടിച്ചു; ശമ്പളവും പെന്‍ഷനും കുത്തനെ കൂട്ടി; 2023 മുതല്‍ മുന്‍കാല പ്രബല്യവും

എംപിമാരുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തി കേന്ദ്രസര്‍ക്കാര്‍. ശമ്പളം മാത്രമല്ല പെന്‍ഷനും അലവന്‍സുമെല്ലാം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1.24 ലക്ഷമായി വര്‍ധിപ്പിച്ചു. അലവന്‍സ് 2,000 രൂപയില്‍ നിന്ന് 2,500 രൂപയായി വര്‍ധിപ്പിച്ചു. പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 31,000 രൂപയാക്കി.
അഞ്ച് വര്‍ഷം പിന്നിട്ട് എംപിമാരായി തുടരുന്നവര്‍ക്ക് പെന്‍ഷനില്‍ ഓരോവര്‍ഷവും 2500 രൂപയുടെ വര്‍ധനയുണ്ടാകും. നേരത്തെ ഇത് 2000 രൂപയായിരുന്നു. വര്‍ധിച്ച് വരുന്ന ജീവിതച്ചെലവ് കണക്കിലെടുത്താണ് ശമ്പള വര്‍ധന. പാര്‍ലമെന്റി സമിതികള്‍ ശമ്പളം അടക്കം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here